റാവൽകോട്ട്: പാക് അധീന കാശ്മീരിൽ (PoK) സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ നടത്തുന്ന പ്രതിഷേധങ്ങൾ ചോരക്കളിയിലേക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിലും ജൂലൈ 27-നുണ്ടായ വെടിവെപ്പിലും നിരവധി പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളിൽ ഇതുവരെ 30-ലധികം ആളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(PoK Protests Violence Deepens Deaths Rise India Condemns Pakistan Action)
കൊല്ലപ്പെട്ടവരിലും ഗുരുതരമായി പരിക്കേറ്റവരിലും ഭൂരിഭാഗവും 15-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അറസ്റ്റും പോലീസ് പീഡനവും ഭയന്ന് പ്രക്ഷോഭകർ പ്രധാന ആശുപത്രികളിൽ ചികിത്സ തേടാൻ ഭയക്കുകയാണെന്ന് പ്രാദേശിക ഡോക്ടർമാർ വ്യക്തമാക്കുന്നു. റാവലാകോട്ടിലെ താൽക്കാലിക ക്ലിനിക്കുകളിൽ പ്രാഥമിക ചികിത്സ നൽകുന്നുണ്ടെങ്കിലും ജീവൻ രക്ഷിക്കാനുള്ള അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.
അടിയന്തര ഭക്ഷ്യക്ഷാമവും ഇന്റർനെറ്റ്, ബാങ്കിംഗ്, ഗതാഗത സംവിധാനങ്ങളുടെ നിരോധനവും മൂലം ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ് അഭിമുഖീകരിക്കുന്നത്. അതേസമയം, ആയുധങ്ങളുമായി എത്തിയ അക്രമികളാണ് സുരക്ഷാ സേനയ്ക്ക് നേരെ ആദ്യം വെടിയുതിർത്തതെന്നാണ് പാകിസ്ഥാൻ ഭരണകൂടത്തിന്റെ വാദം. എന്നാൽ, സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പോലീസ് അനാവശ്യമായി വെടിയുതിർക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു.
പാക് അധീന കാശ്മീരിലെ നിരപരാധികളായ ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ ഭരണകൂടം നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകളെ ഇന്ത്യ ശക്തമായി അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ‘ശത്രുക്കൾ’ എന്ന് വിശേഷിപ്പിച്ചത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. പാകിസ്ഥാൻ നടത്തുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Story Summary
Clashes between security forces and JAAC protesters in Pakistan-occupied Kashmir (PoK) have left dozens dead and many injured. Medical facilities face severe strain as injured youth fear hospital arrests, while India strongly condemned Pakistan’s use of force against civilians.


