Times Kerala

പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: യുഎഇ

 
പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: യുഎഇ

ഇസ്രയേൽ അധിനിവേശത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ അറിയിച്ചു. അറബ് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഈ വിഷയം ഉന്നയിച്ചത്. ഗാസയിലെ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായം യു എ ഇ മുന്നോട്ട് വെക്കുന്നത്.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലും യുഎഇ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലാണ്  കൂടിക്കാഴ്ച നടന്നത്. ഇസ്രയേൽ ക്രൂരതകൾ പലസ്തീൻ ജനതയിൽ വരുത്തിവെക്കുന്ന ആഘാതത്തെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചു.

മേഖലയിലുടനീളം അഭൂതപൂർവമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് സംയുക്ത അറബ് പ്രവർത്തനം ശക്തമാക്കുന്നതിന്റെ പ്രാധാന്യം ഉയർത്തികാട്ടുകയും സമഗ്രമായ സമാധാനത്തിലേക്കുള്ള പാത പിന്തുടരാൻ ലക്ഷ്യമിട്ടുള്ള പുനർ ചർച്ചകൾകളുടെ പ്രാധ്യാന്യവും എടുത്തുകാട്ടി.

Related Topics

Share this story