വീ​ണ്ടും മി​സൈ​ൽ പരീക്ഷണം നടത്തി ഉ​ത്ത​ര​കൊ​റി​യ; ഒ​രു മാ​സ​ത്തി​നി​ടെ മൂന്നാമത്തെ പരീക്ഷണം

വീ​ണ്ടും മി​സൈ​ൽ പരീക്ഷണം നടത്തി ഉ​ത്ത​ര​കൊ​റി​യ;  ഒ​രു മാ​സ​ത്തി​നി​ടെ മൂന്നാമത്തെ പരീക്ഷണം 
 സീ​യൂ​ൾ: വീ​ണ്ടും മി​സൈ​ൽ പരീക്ഷണം നടത്തി ഉ​ത്ത​ര​കൊ​റി​യ. ട്രെ​യി​നി​ൽ​ നി​ന്നും വി​ക്ഷേ​പി​ക്കാ​വു​ന്ന മി​സൈ​ലാ​ണ് പ​രീ​ക്ഷി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണ്. ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത സേ​നാ മേ​ധാ​വി അറിയിച്ചു. അതേസമയം, മിസൈൽ പരീക്ഷണത്തിന്റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ​യും ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​യും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ വി​ല​യി​രു​ത്തി​വ​രു​ക​യാ​ണ്. ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ഏ​താ​നും ദി​വ​സം മു​ന്പ് അ​വ​ർ ഹൈ​പ്പ​ർ സോ​ണി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചി​രു​ന്നു.

Share this story