Times Kerala

രാജ്യത്തെ സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്ക് ഇടുന്നത് നിരോധിച്ച് ഉത്തരകൊറിയ

 
സൈബര്‍ തട്ടിപ്പ്; 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരുലക്ഷം രൂപ
പ്യോംങ്യാംഗ് : വിചിത്രമായ പല നിയമങ്ങൾ അവതരിപ്പിച്ച് പലപ്പോഴും വാർത്തകളിൽ നിറയാറുള്ള രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ പൗരന്മാരുടെ വ്യക്തി ജീവിതത്തിലും നിരന്തരം കടന്ന് കയറി കിം ജോങ് ഉൻ സർക്കാരിന്റെ പുതിയ നിയമമാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധനം.
 നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാർ നേരിടുക. നേരത്തെ മുടി വെട്ടുന്നതിലടക്കം ഉത്തരക്കൊറിയ സർക്കാർ നിയമം കൊണ്ട് വന്നിരുന്നു. ചരിത്രപരമായി ഉത്തര കൊറിയയുടെ ആശയമായ കമ്മ്യൂണിസവുമായി ബന്ധപ്പെട്ട നിറമാണ് ചുവപ്പ്, എന്നാൽ പുതിയ കാലത്ത് അത് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നത്.

Related Topics

Share this story