ഇസ്രായേലിൽ പുതിയ COVID-19 വേരിയന്റ് കണ്ടെത്തി

covid
 രണ്ട് പേരിൽ അജ്ഞാത COVID-19 വേരിയന്റ് സ്ഥിരീകരിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, BA.1 (Omicron), BA.2 വേരിയന്റുകളുടെ സംയോജനമാണ് ഈ വേരിയന്റ് എന്നാണ് റിപ്പോർട്ട്. ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരായ രോഗികൾക്ക് പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share this story