Times Kerala

ഇസ്രായേലിൽ അൽ ജസീറ ചാനൽ നിരോധിക്കുമെന്ന് നെതന്യാഹു 

 
നെതന്യാഹു
ടെ​​​ൽ അ​​​വീ​​​വ്: ഇസ്രായേലിൽ അ​​​ൽ ജ​​​സീ​​​റ ചാ​​​ന​​​ലിന് നി​​​രോ​​​ധനമേർപ്പെടുത്തുമെന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു. തിങ്കളാഴ്ച ഇസ്രായേൽ പാർലമെൻറ് ദേ​​​ശീ​​​യ സു​​​ര​​ക്ഷാഭീഷണി ഉ​​​യ​​​ർ​​​ത്തു​​​ന്ന വിദേശ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ല​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്ന നി​​​യ​​​മം പാസാക്കിയിരുന്നു. നെതന്യാഹു ഈ നിയമം അ​​​ൽ ജ​​​സീ​​​റയ്‌ക്കെതിരെ പ്ര​​​യോ​​​ഗി​​​ക്കാ​​​നാ​​​ണുദ്ദേശിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഇസ്രായേലിൻ്റെ സുരക്ഷയ്ക്ക് ഹ​​​മാ​​​സി​​​ന്‍റെ മു​​​ഖ​​​പ​​​ത്ര​​​മാ​​​യ അ​​​ൽ ജ​​​സീ​​​റ ഭീഷണിയാണെന്നാണ്. വരും ദിവസങ്ങളിൽ നി​​​രോ​​​ധ​​​നമുണ്ടാകുമെന്ന് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മ​​​ന്ത്രി ഷ്ലോ​​​മോ കാ​​​ർ​​​ഹി​​​ പറഞ്ഞു. 

Related Topics

Share this story