Times Kerala

താ​യ്‌​വാ​നി​ൽ വ​ൻ ഭൂ​ച​ല​നം

 
ഭൂചലനം
ടോ​ക്കി​യോ: താ​യ്‌​വാ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമുണ്ടായി. ഭൂചലനം അനുഭവപ്പെട്ടത് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ്.  തെക്കൻ ജപ്പാൻ്റെ ചി​ല ഭാ​ഗ​ങ്ങ​ളിൽ ഇതേത്തുടർന്ന് സു​നാ​മി മു​ന്ന​റി​യി​പ്പും നൽകി. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം താ​യ്‌​വാ​നി​ലെ ഹു​വാ​ലി​യ​ൻ സി​റ്റി​യി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ തെ​ക്ക് 34.8 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ്. മൂ​ന്ന് മീ​റ്റ​ർ (10 അ​ടി) വ​രെ ഉ​യ​ര​മു​ള്ള സു​നാ​മി തി​ര​മാ​ല​ക​ൾ മി​യാ​കോ​ജി​മ ദ്വീ​പ് ഉ​ൾ​പ്പെ​ടെയുള്ള വി​ദൂ​ര ജാ​പ്പ​നീ​സ് ദ്വീ​പു​ക​ളി​ൽ ഉ​ട​ന​ടി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യക്തമാക്കി. 

Related Topics

Share this story