Times Kerala

ഫ്ലോറിഡ തീരത്തിന് സമീപം മാർക്ക് ചെയ്ത കൊക്കെയ്ൻ പാക്കറ്റുകൾ

 
കൊക്കെയ്‌ൻ
അലബാമ: വലിയ അളവിൽ ഫ്ലോറിഡ തീരത്തിന് സമീപ പ്രദേശങ്ങളിൽ കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തുന്നത് സ്ഥിരം കാഴ്ചയാകുന്നു. 25കിലോയോളം ഭാരമുള്ള കൊക്കെയ്ൻ ഫ്ലോറിഡയ്ക്ക് സമീപമുള്ള കീ വെസ്റ്റിൽ കടലിനടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൊക്കെയ്‌ൻ പൊതികൾ അലബാമ ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ ബീച്ചിലെത്തിയവർ കണ്ടെത്തിയത് 25കിലോയോളം ഭാരമുള്ള കൊക്കെയ്ൻ പൊതികളാണ്. പൊതികളിലുള്ളത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുന്നത് ഇവർ നൽകിയ വിവരത്തെ തുടർന്ന് മേഖലയിലെത്തിയ പൊലീസാണ്. തീരത്ത് അടിഞ്ഞത് പ്രത്യേക രീതിയിലുള്ള അടയാളപ്പെടുത്തലോടെയുള്ള പൊതികളാണ്. പൊതികളിൽ മാർക്ക് ചെയ്തിരുന്നത് പെർസെൻറേജ് അടയാളമായിരുന്നു. കണ്ടെത്തിയ കൊക്കെയ്ൻ 450,000 യു എസ് ഡോളർ(ഏകദേശം 37,586,693 രൂപ) വില മതിക്കുന്നതാണ്. 

Related Topics

Share this story