Times Kerala

 സൗദി അറേബ്യയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണപ്പെട്ടു

 
സൗദി അറേബ്യയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണപ്പെട്ടു
സൗദി അറേബ്യയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് വടകര നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് കാറപകടത്തിൽ മരിച്ചത്. അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കറിന്റെ ടയർ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾക്കും പരുക്കേറ്റു.

അൽഹസ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. തുടർ നടപടിക്രമങ്ങളുമായി കെ എം സി സി വെൽഫെയർ പ്രവർത്തകരും നടുവണ്ണൂർ കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്. 

Related Topics

Share this story