Times Kerala

ഭൂകമ്പം തകർത്ത തുർക്കിയിൽ മിന്നൽ പ്രളയം; മരണം 15 ആയി; നിതാവധി പേരെ കാണാതായി 

 
ഭൂകമ്പം തകർത്ത തുർക്കിയിൽ മിന്നൽ പ്രളയം; മരണം 15 ആയി; നിതാവധി പേരെ കാണാതായി
 നൂറ്റാണ്ടിലെ ഏഏറ്റവും വലിയ ഭൂകമ്പത്തിന്റെ നടുക്കം മാറും മുൻപ് തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം ഉണ്ടാക്കിയത്. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തിൽ നിരവധിപേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചുപോയി. ഭൂകമ്പത്തെത്തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണമടഞ്ഞത്. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. ഫെബ്രുവരിയിൽ തുർക്കിയിലുണ്ടാ ഭൂകമ്പത്തിൽ അൻപതിനായിരത്തോളം പേർ മരിച്ചിരുന്നു.  

Related Topics

Share this story