Times Kerala

കുവൈത്തി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്

 
പോളിംഗ് ബൂത്ത്‌
കുവൈത്തി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇന്ന്, 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് നടക്കുന്നത്. റമദാൻ മാസമായതിനാൽ , പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് തുടങ്ങി, വോട്ടെടുപ്പ് രാത്രി 12 മണിക്ക് അവസാനിക്കുന്ന രീതിയിൽ ആണ്  ക്രമീകരിച്ചിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. കുവൈത്തിൽ ഇന്ന് പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് . അതോടൊപ്പം റമദാൻ അവസാന പത്ത് പ്രമാണിച്ച് , അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹ്‌ നടത്തിയ പ്രഭാഷണത്തിൽ – പാർലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story