HomeWorld13 കൊലപാതങ്ങൾ, 50-ലധികം ബലാത്സംഗംങ്ങൾ, 160 ഓളം മോഷണ കുറ്റങ്ങൾ; പിടിയിലാകുന്നത്...

13 കൊലപാതങ്ങൾ, 50-ലധികം ബലാത്സംഗംങ്ങൾ, 160 ഓളം മോഷണ കുറ്റങ്ങൾ; പിടിയിലാകുന്നത് 40 വർഷങ്ങൾക്ക് ശേഷം; ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്ന കൊടും കുറ്റവാളിയുടെ കഥ | Joseph James DeAngelo

2020 ജൂൺ 29, കാലിഫോർണിയയിലെ സാക്രമെൻ്റോ കോടതി. കോടതിയ്ക്ക് ഉള്ളിലേക്ക് ഒരു വീൽചെയറിൽ ജയിൽ വസ്ത്രം ധരിച്ച് ഒരു വൃദ്ധനെ കൊണ്ടുവരുന്നു. തുടർന്ന് കോടതി മുറിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ആ വൃദ്ധൻ കുറ്റസമ്മതം നടത്തുന്നു. അത് ഒരു അസാധാരണ കുറ്റസമ്മതമായിരുന്നു. നാൽപത് വർഷങ്ങൾ മുൻപ് അയാളെ ചെയ്ത ക്രൂരതകളുടെ ഏറ്റുപറച്ചിലായിരുന്നു അത്. അമേരിയ്ക്കയെ ഞെട്ടിച്ച ഗോൾഡൻ സ്റ്റേറ്റ് സീരിയൽ കില്ലറിന്റെ (Golden State Serial Killer) നരവേട്ടയുടെ കഥകൾ ആരെയും ഭീതിയിലാഴ്ത്തുന്നതാണ്.

 

ഒരു കാലത്ത് കാലിഫോർണിയിലെ മനുഷ്യർ ഇരുട്ടിനെയും പകലിനെയും ഒരു പോലെ ഭയന്നിരുന്നു. പന്ത്രണ്ട് വർഷം കൊണ്ട് പതിമൂന്ന് കൊലപാതകങ്ങൾ, 50 ബലാത്സംഗങ്ങൾ, 120 ഓളം മോഷണങ്ങൾ. നാടിനെ വിറപ്പിച്ച അജ്ഞാതനായ കുറ്റവാളിയെ പിടികൂടുവാനായി പോലീസും എഫ്ബിഐയും കിടഞ്ഞ് പരിശ്രമിക്കുന്നു. എന്നാൽ കിട്ടിയ പ്രതിഫലം നിരാശ മാത്രമായിരുന്നു. അന്വേഷങ്ങൾക്ക് ഒടുവിൽ പ്രതി പിടിയിലാക്കുന്നത് കുറ്റകൃത്യങ്ങൾ നടന്ന് നാൽപത് വർഷങ്ങൾക്ക് ശേഷം. ജോസഫ് ജെയിംസ് ഡിആഞ്ചലോ (Joseph James DeAngelo) എന്ന ഗോൾഡൻ സ്റ്റേറ്റ് സീരിയൽ കില്ലർ, ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന അയാളുടെ കുറ്റകൃത്യങ്ങളുടെ പരമ്പര കാലിഫോർണിയക്കാരുടെ ഹൃദയങ്ങളിൽ നാശത്തിന്റെയും ഭയത്തിന്റെയും ഒരു പാത തന്നെ അവശേഷിപ്പിച്ചിരുന്നു. രാത്രികാലങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം. മോഷണങ്ങൾ ബലാത്സംഗത്തിലേക്ക് വഴിവച്ചു, ഒടുവിൽ കൊലപാതകവും.

1945 നവംബർ 8 ന് ന്യൂയോർക്കിലെ ബാത്തിലാണ് ജോസഫ് ജെയിംസ് ഡി ആഞ്ചലോയുടെ ജനനം. ജെയിംസിന്റെ ബാല്യകാലം അസ്ഥിരതയും അവഗണനയും നിറഞ്ഞതായിരുന്നു. ജെയിംസിന്റെ പിതാവ് ഒരു നേവി ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ തന്നെ പിതാവിന്റെ അസാന്നിധ്യത്തിലാണ് ജെയിംസും സഹോദരങ്ങളും വളർന്നത്. എന്നാൽ, അമ്മ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു. മാതാപിതാക്കളിൽ നിന്നും സ്നേഹ ലാളനയ്ക്ക് പകരം ജെയിംസിന് ഏറ്റുവാങ്ങേണ്ടി വന്നത് ശാരീരിക മാനസിക പീഡനങ്ങളായിരുന്നു. ജെയിംസിനെ പിതാവ് നിരന്തരം തല്ലുമായിരുന്നു, നിസാര കാര്യങ്ങൾക്ക് പോലും പിതാവിന്റെ ബെൽറ്റിന്റെ ചൂട് അവൻ നിരന്തരം അനുഭവിക്കേണ്ടി വരുന്നു.

സ്കൂൾ ജീവിതം കഴിഞ്ഞ്, 1964 ൽ ജെയിംസ് അമേരിക്കൻ നാവിക സേനയിൽ ചേരുന്നു. ശേഷം രണ്ടു വർഷത്തോളം വിയറ്റ്നാം യുദ്ധത്തിൽ പങ്കുചേരുന്നു. സേനയിൽ നിന്നും തിരികെയെത്തി, 1973 ൽ പോലീസിൽ ചേരുന്നു. ജെയിംസ് ഒരു കള്ളനും കൊലപാതകിയുമാകന്നത് പോലീസ് വേഷത്തിന്റെ മറവിലായിരുന്നു.

ആദ്യ കൊലപാതകം

1975, സെപ്റ്റംബർ 11, പുലർച്ചെ രണ്ട് മണി. കോളേജ് അധ്യാപകനായ ക്ലോഡ് സ്‌നെല്ലിങിന്റെ വീട്ടിൽ ജെയിംസ് അതിക്രമിച്ചു കയറുന്നു. ശേഷം ക്ലോഡിന്റെ പതിനാറുകാരിയായ മകളെ തട്ടികൊണ്ട് പോകുവാൻ ശ്രമിക്കുന്നു. രാത്രി മകളുടെ മുറിയിലെ ശബ്ദം കേട്ട് എഴുന്നേറ്റ് ക്ലോഡ് കാണുന്നത് മുഖമൂടി ധരിച്ച ഒരാൾ മകളെ ഉപദ്രവിക്കുന്നതാണ്. ഇത് തടയാൻ ശ്രമിച്ച ക്ലോഡിനെ ജെയിംസ് കൈയിൽ കരുതിയ തോക്ക് കൊണ്ട് വെടിവച്ചു കൊലപ്പെടുത്തുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നു. ക്ലോഡിന്റെ കൊലയാളി കണ്ടെത്തുവാൻ അന്വേഷങ്ങൾ നടത്തിയെങ്കിലും പ്രതി ആരാണ് എന്ന് കണ്ടെത്തുവാൻ പോലീസിനെ കൊണ്ട് സാധിച്ചിരുന്നില്ല.

ഇങ്ങനെ പോലീസ് ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിരുന്നു കാലത്താണ് മോഷണ പരമ്പരകളിലും അയാൾ ഏർപ്പെടുന്നു. രാത്രികലങ്ങളിൽ വീടുകളുടെ ജനലോ വാതിലോ തകർത്ത് അകത്ത് കടക്കുന്നു ശേഷം അയാൾക്ക് ബോധിച്ച് വസ്തുക്കൾ മോഷ്ട്ടിക്കുന്നു. പലപ്പോഴും വിലപിടിപ്പുള്ള വസ്തുക്കൾക്ക് പകരം ജെയിംസ് മോഷിടിച്ചിരുന്നത് അത്ര വലിയ മൂല്യമില്ലാത്ത വസ്തുവകകൾ ആയിരുന്നു. ആദ്യമൊക്കെ ഒരു കള്ളൻ മാത്രമായിരുന്ന ജെയിംസ് പതിയെ ലൈംഗികവൈകൃതങ്ങൾ പ്രകടമാക്കിയിരുന്ന ഒരു ക്രിമിനലായി മാറുന്നു. പതിവ് പോലെ മോഷ്ടിക്കുവാൻ വീടുകളിൽ അതിക്രമിച്ച് കയറുന്നു. ശേഷം സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നു. ജെയിംസിന്റെ പ്രധാന ഇരകൾ ഒറ്റയ്ക്ക് വീടുകളിൽ താമസിച്ചിരുന്ന സ്ത്രീകളായിരുന്നു. താൻ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യങ്ങൾ ചെയുവാൻ അയാളെ പ്രേരിപ്പിച്ചത്.

ജെയിംസ് അയാളുടെ പക്കലുള്ള തോക്കും കത്തിയും കാട്ടി വൃദ്ധയെന്നോ ബാലികയെന്നോ വേർതിരിവില്ലാതെ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു.
1979 ൽ, ഒരു കടയിൽ നിന്നും ഒരു ചുറ്റികയും നായയെ അകറ്റുന്ന റീപ്പല്ലേന്റും മോഷ്ടിക്കുന്നു. എന്നാൽ ഇത് കൈയോടെ പിടിക്കപ്പെടുന്നു. അതോടെ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു. ആദ്യകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപെടുവാനുള്ള ധൈര്യം പോലീസ് ഉദ്യോഗമായിരുന്നു. പോലീസ് കുപ്പായത്തിന്റെ മറവിൽ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളിൽ ലഹരിയെന്ന പോലെ ജെയിംസ് അടിമയായിരുന്നു. അതുകൊണ്ട് തന്നെ പിന്നെയും അയാൾ ഹീനകൃത്യങ്ങളുടെ ഒരു പരമ്പരയിൽ ഏർപ്പെടുന്നു.

ആദ്യമൊക്കെ സ്ത്രീകൾ മാത്രമുള്ള വീടുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിൽ പതിയെ ആ രീതികൾ മാറി. വീടുകളിൽ അതിക്രമിച്ച് കയറുന്നു ശേഷം പുരുഷന്മാരെ തല്ലി അവശനാകുന്നു. കൈയിൽ കരുതിയ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അവർ നിസ്സഹായരായി നോക്കി നിൽക്കേ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. ഇരകളുടെ കണ്ണീരിലും നിലവിളികളിലും അയാൾ ആനന്ദം കണ്ടെത്തി. പലപ്പോഴും ഇരകളോട് അയാളെ പറ്റി സ്വയം ഓരോ നുണകൾ പറയുന്നു.

ഒരിക്കൽ ഒരു വീട്ടിൽ അതിക്രമിച്ച് കടന്ന് ജെയിംസ് അവരെ ഉപദ്രവിക്കുന്നു. ശേഷം താൻ വന്ന വാനിനെ പറ്റി പോലീസിനോട് പറയരുത്ത് എന്നും, പറഞ്ഞാൽ താൻ തിരികെ എത്തി കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു. വാസ്തവത്തിൽ അയാൾ വാനിൽ അല്ല വന്നത്, മറിച്ച് മറ്റേതോ വാഹനത്തിലാകും സംഭസ്ഥലത്ത് എത്തുന്നത്. എങ്ങനെ വാനിലാണ് വന്നത് എന്ന് പറയുമ്പോൾ ഇരകൾ അത് വിശ്വസിക്കുന്നു. ശേഷം ഇരകൾ പ്രതിയുടെ വാനിനെ പറ്റി പോലീസിന് മൊഴി നൽകുന്നു. അതോടെ പ്രതി വന്ന വാൻ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാകും പോലീസ്. യഥാർത്ഥ പ്രതിയിൽ നിന്നും അന്വേഷണം വഴിതിരിച്ച് വിടാനുള്ള ജെയിംസിന്റെ തന്ത്രം അപ്പോഴേക്കും ഫലം കണ്ടുകാണും.

ജെയിംസ് സഞ്ചരിച്ചിരുന്നത് ഒരു സൈക്കിളിലായിരുന്നു. പലപ്പോഴായി കാലിഫോർണിയയുടെ പല പ്രവിശ്യകളിലായി മുഖമൂടി ധരിച്ച് സൈക്കിളിൽ സഞ്ചരിച്ചിക്കുന്ന ഒരു അജ്ഞാതനെ കണ്ടതായി പലപ്പോഴും പലരും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട അന്വേഷങ്ങൾക്ക് ഇപ്പുറവും ആ അജ്ഞാതനെ പിൻപറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. സ്ത്രീ ശരീരത്തോട് അനിയന്ത്രിതമായ വെറുപ്പുള്ളത് പോലെയാണ് ജെയിംസ് പലപ്പോഴും പെരുമാറിയിരുന്നത്. കത്തിയോ, മറ്റ് മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് സ്ത്രീ ശരീരങ്ങൾ കുത്തിമുറിക്കുന്നു. 1986, മെയ്, ജാനെൽ ക്രൂസ് എന്ന പതിനെട്ടു വയസ്സുകാരിയയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. ജാനെലായിരുന്നു ജെയിംസിന്റെ അവസാന ഇര.
കാലിഫോർണിയയിലെ എക്സെറ്ററിലും ഓബേണിലും പോലീസ് ഉദ്യോഗസ്ഥനായിരിക്കെ നേടിയ പോലീസ് നടപടിക്രമങ്ങളും, കുറ്റാന്വേഷണ രീതികളിലെ അറിവും ഓരോ തവണയും കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം വളരെ കൃത്യമായി തെളിവുകൾ പോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടുവൻ അയാളെ സഹായിച്ചു. ഗോൾഡൻ സ്റ്റേറ്റ് കില്ലറുടെ കുറ്റകൃത്യങ്ങൾ ഇരകളെയും അവരുടെ കുടുംബങ്ങളെയും ആഴത്തിൽ സ്വാധീനിച്ചു. അതിജീവിച്ചവരിൽ പലരും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), ഉത്കണ്ഠ, വിഷാദം എന്നിവയാൽ ജീവിതം തള്ളിനിക്കേണ്ടി വന്നു. വർഷങ്ങൾ ഏറെ കടന്നു പോയി, കുറ്റവാളിയെ കണ്ടെത്തുവാൻ കഴിയാതെ പതിയെ ഓരോ കേസുകളും പുകമറയിൽ മായുന്നു. ഗോൾഡൻ സ്റ്റേറ്റ് സീരിയൽ കില്ലറെ കാലിഫോർണിയ പതിയെ മറക്കുവാൻ തുടങ്ങി.

എന്നാൽ 1994 ൽ ഡിറ്റക്ടീവ് പോൾ ഹോൾസ് ( Paul Holes) ഗോൾഡൻ സ്റ്റേറ്റ് സീരിയൽ കില്ലരുടെ കേസുകൾ പുനരന്വേഷണം നടത്തുന്നു. കാലിഫോർണിയയിൽ ഉടനീളം തെളിയിക്കപ്പെടാത്ത പല കേസുകളുടെയും പുനരന്വേഷണം അതോടെ ആരംഭിക്കുന്നു. അങ്ങനെ കുറ്റകൃത്യങ്ങൾ നടന്ന പല സ്ഥലത്ത് നിന്നും ലഭിച്ച പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഡിഎൻഎ സാംപിളുകൾ പരിശോധിക്കുന്നു. തുടർന്ന് 1970 കൾക്കും 80 കൾക്കും ഇടയിൽ തെളിയിക്കപ്പെടാത്ത പല കേസുകളുടെയും പ്രതി ഒരാൾ തന്നെയാണ് എന്ന് തെളിയുന്നു. ശേഷം പ്രതിയെന്ന് സംശയിക്കുന്നു മൂന്ന് പേരുടെ രേഖ ചിത്രം തയ്യാറാകുന്നു. ഇവരെ കുറിച്ച സുപ്രധാന വിവരങ്ങൾ പോലീസിന് കൈമാറുന്നവർക്ക് പാരിതോഷികം വരെ പ്രഖ്യാപ്പിക്കുന്നു.

2018-ൽ, ജനിതക വംശാവലി എന്ന പുതിയ സാങ്കേതികത ഉപയോഗിച്ച് ജെയിംസ് എന്ന ഗോൾഡൻ സ്റ്റേറ്റ് സീരിയൽ കില്ലറെ പിടികൂടുന്നു. 40 വർഷത്തിന് ശേഷം പിടിയിലായ ജെയിംസ് വലിയ വാർത്ത തലക്കെട്ടുകൾ അന്ന് സൃഷ്ടിച്ചിരുന്നു. കോടതിയിൽ വിചാരണ വേളയിൽ ജെയിംസ് കുറ്റ സമ്മതം നടത്തി. 13 കൊലപാതങ്ങൾ, 50 ലധികം ബലാത്സംഗങ്ങൾ , 160 ഓളം മോഷണ കുറ്റങ്ങൾ എന്നിവ ജെയിംസിന് നേരെ ചുമത്തി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Summary: Joseph James DeAngelo, known as the ‘Golden State Killer’, terrorized California for over a decade with 13 murders, over 50 rapes, and 160 burglaries. A former police officer, DeAngelo used his professional training to evade capture for 40 years, skillfully manipulating investigations and destroying evidence. The decades-long mystery was finally solved in 2018 using advanced genetic genealogy, leading to his arrest. In 2020, DeAngelo pleaded guilty to his crimes and was sentenced to life imprisonment, bringing a delayed sense of justice to the victims and their families.

WhatsApp Channel Banner

Latest updates

സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച്...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക് (Spain World Cup Champions). ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ്...

അധിക സമയത്ത് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്;...

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് ലാ അൽബിസെലെസ്റ്റെയുടെ കോട്ട തകർത്ത് സ്പെയിൻ (ferran torres goal spain vs argentina). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ (106-ാം...

ആവേശം അധിക സമയത്തേക്ക്; ലോകകപ്പ് ഫൈനലിൽ സ്പെയിനോട് മുട്ടുകുത്തി...

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ...

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു;...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...