Times Kerala

കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ ലിസ്റ്റിൽ ഇസ്രായേൽ സൈന്യത്തെ ഉൾപ്പെടുത്തി യുഎൻ

 
ഗസ്സയിൽ 112 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ വേണമെന്ന് യു.എൻ

ഗാസ: കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ ലിസ്റ്റിൽ ഇസ്രായേൽ സൈന്യത്തെ ഉൾപ്പെടുത്തിയതായി യുഎൻ. യുഎന്നിലെ ഇസ്രായേൽ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. യുഎന്നിലെ ഇസ്രയേൽ സ്ഥിരം പ്രതിനിധിയായ ഗിലാഡ് മെനാഷെ എർദാൻ തന്നെ തീരുമാനം അറിയിച്ചതായി വെള്ളിയാഴ്ച വ്യക്തമാക്കി.

ഈ തീരുമാനം ലജ്ജാവഹമാണെന്നാണ് ഗിലാഡ് മെനാഷെ എർദാന്റെ പ്രതികരണം. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വിശദമാക്കിയത്.

ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാക്കാനുള്ള നിർണായ ചുവട് വെയ്‌പ്പെന്നാണ് തീരുമാനത്തെ പലസ്തീൻ വക്താവ് അന്തർദേശീയ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് കൊടുത്ത പ്രതികരണത്തിൽ നിരീക്ഷിക്കുന്നത്. ഹമാസിനെതിരായ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരും ബന്ധുക്കൾ നഷ്ടമായവരുമായി നിരവധി കുട്ടികളാണ് ഗാസയിൽ മാനുഷിക പരിഗണന കാത്ത് കിടക്കുന്നത്.

Related Topics

Share this story