Times Kerala

ഇസ്രായേലി പ്രതിഷേധക്കാർ ഗാസയ്ക്കുള്ള സഹായം നശിപ്പിച്ചു

 
ഗാസ
ടെൽ അ​​​വീ​​​വ്: ഗാസയ്ക്കുള്ള സഹായം നശിപ്പിച്ച് ഇസ്രായേലി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ. ഗാ​​​സ​​​യി​​​ലേ​​​ക്കു പോ​​​യ ലോ​​​റി​​​ക​​​ൾ ത​​​ട​​​ഞ്ഞ ഇവർ സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു. വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ഹെ​​​ബ്രോ​​​ണി​​​ലു​​​ള്ള ചെ​​​ക്പോ​​​സ്റ്റി​​​ൽ ത​​​ട​​​ഞ്ഞ​​​ത് ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്നു വ​​​ന്ന ലോ​​​റി​​​ക​​​ളാ​​​ണ്. സംഭവത്തിന് പിന്നിൽ ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ ഇസ്രായേലി ഗ്രൂപ്പാണ്. 

Related Topics

Share this story