Times Kerala

അൽജസീറ ചാനലിന് വിലക്ക് ഏർപ്പെടുത്താൻ ഇസ്രായേൽ

 
അൽജസീറ ചാനലിന് വിലക്ക് ഏർപ്പെടുത്താൻ ഇസ്രായേൽ

അൽജസീറ ചാനലിന്റെ സംപ്രേഷണം ഇസ്രായേലിൽ വിലക്കാൻ നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതോടെയാണ് ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നിലപാടുമായി രംഗത്തുവന്നത്. രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

രാജ്യത്ത് നടത്തുന്ന അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്താൻ ഉടൻ നടപടിയെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ‘അൽ ജസീറ ഇനി ഇസ്രായേലിൽ ​പ്രവർത്തിക്കില്ല.’ നെതന്യാഹു എക്‌സിൽ കുറിച്ച്.‘ചാനലിന്റെ പ്രവർത്തനം നിർത്തലാക്കുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്റെ നടപടികളെക്കുറിച്ചുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് അൽ ജസീറ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമം നടത്തിയിരുന്നു.ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്​സ്​ വാച്ച്​ രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് പറഞ്ഞു.

Related Topics

Share this story