Times Kerala

നുസൈറാത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേല്‍ ആക്രമണം; 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു
 

 
നുസൈറാത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേല്‍ ആക്രമണം; 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാംപിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ . ആക്രമണത്തിൽ 210 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടയിൽ ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചതായും ഇസ്രായേൽ വ്യക്തമാക്കി.

അഭയാർഥികളായ ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ച് ട്രക്കിൽ ഫർണിച്ചറുകൾ കയറ്റിയായിരുന്നു ഇസ്രായേൽ സൈന്യം വന്നതെന്ന്  ദൃക്‌സാക്ഷികൾ അൽജസീറയോട് വെളിപ്പെടുത്തി. രഹസ്യട്രക്കിലാണു സംഘം വന്നത്. ഫർണിച്ചറുകൾ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവരുടെ വരവ്. എന്നാൽ, നുസൈറാത്തിൽ എത്തിയതിനു പിന്നാലെ അവർ തന്റെയും സഹോദരന്റെയും അയൽവാസികളുടെയുമെല്ലാം വീടുകൾ ബോംബിട്ടു തകർത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.

Related Topics

Share this story