Times Kerala

 ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന്‌ വിലക്ക്‌; 80 നേതാക്കൾ ലിസ്റ്റിൽ

 
 ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന്‌ വിലക്ക്‌; 80 നേതാക്കൾ ലിസ്റ്റിൽ
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽ നിന്ന് വിലക്കി പാകിസ്താൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്

പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.  ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മേ​യ് ഒ​മ്പ​തി​ന് ഇമ്രാൻ ഖാനെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റേ​ഞ്ചേ​ഴ്സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടുകയും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം നടക്കുകയും ചെയ്തിരുന്നു. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Related Topics

Share this story