Times Kerala

ഞാന്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കുകയാണ്; ഫോണ്‍ വിളി ഇനി എക്‌സിലൂടെ മാത്രമെന്ന് ഇലോണ്‍ മസ്‌ക്

 
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

ഏറെ പ്രചാരമുള്ള സോഷ്യല്‍ മീഡിയാ സേവനമായ എക്‌സിന്റെയും ടെസ് ലയുടെയും സ്‌പേസ് എക്‌സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലുടെ ലോകശ്രദ്ധ നേടുന്നു. മാസങ്ങള്‍ക്കുള്ളില്‍ താന്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയാണെന്നും ഇനി ആശയവിനിമയം നടത്താൻ  എക്‌സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. 

പേര് മാറ്റത്തിന് പിന്നാലെ എക്‌സില്‍ വന്ന വിവിധ ഫീച്ചറുകള്‍ക്കൊപ്പമാണ് വീഡിയോ ഓഡിയോ കോള്‍ സൗകര്യവും കമ്പനി കൊണ്ടുവന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. ഐഒഎസിലും ആന്‍ഡ്രോയിഡിലും പേഴ്‌സണല്‍ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഒരുപോലെ ഉപയോഗിക്കാൻ കഴിയും. എക്‌സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള മസ്‌കിന്റെ നീക്കമാണിതെന്ന് ടെക്ക് ലോകം പറയുന്നു. 

Related Topics

Share this story