Times Kerala

ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മാപ്പുകൊടുത്ത ഹംഗറി പ്രസിഡണ്ട് രാജിവച്ചു

 
ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മാപ്പുകൊടുത്ത ഹംഗറി പ്രസിഡണ്ട് രാജിവച്ചു

ബുഡാപെസ്റ്റ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പു കൊടുത്തത് വിവാദമായതോടെ ഹംഗറി പ്രസിഡണ്ട് കാതലിന്‍ നൊവാക് രാജിവച്ചു. ടെലിവിഷനിലൂടെയാണ് പ്രസിഡന്റ് തന്റെ രാജി പ്രഖ്യാപിച്ചത്. പ്രതിക്ക് മോചനം നൽകിയത് തെറ്റായിപ്പോയെന്ന് പ്രസിഡന്റ് പ്രസംഗത്തിൽ സമ്മതിച്ചു.

മോചനം അംഗീകരിച്ച നിയമമന്ത്രി ജുഡിറ്റ് വർഗയും തന്റെ സ്ഥാനം രാജിവച്ചു. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്നും വര്‍ഗ പറഞ്ഞു.

പോപ് ഫ്രാൻസിസിന്റെ ഹംഗറി സന്ദർശനത്തോട് അനുബന്ധിച്ച് ജയിൽ മോചനം നൽകിയ 25 പേരിലാണ് ബാലപീഡനക്കേസിലെ പ്രതിയും ഉണ്ടായിരുന്നത്. ഇയാൾ ബുഡാപെസ്റ്റിലെ ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു . 

Related Topics

Share this story