Times Kerala

ഗസ്സയിലെ വെടിനിർത്തൽ: യു.എൻ പ്രമേയം സ്വാഗതം ചെയ്ത് ഹമാസ്

 
ഗാസ
ഗസ്സ സിറ്റി: ഗസ്സയിൽ സമഗ്ര വെടിനിർത്തലിന്​ ആഹ്വാനം ചെയ്ത് യു.എൻ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. ​പ്രസിഡന്റ് ജോ ബൈഡൻ ഉന്നയിച്ച 
നിർദേശങ്ങൾ അടങ്ങിയ പ്രമേയം അമേരിക്കയാണ് അവതരിപ്പിച്ചത്.
പ്രമേയം അംഗീകരിക്കുന്നതായും പ്രമേയത്തിലെ വിശദാംശങ്ങളിൽ തങ്ങൾ ചർച്ചക്ക് തയ്യാറാണെന്നും ഹമാസിന്റെ മുതിർന്ന നേതാവ് സാമി അബു സുഹ്‍രി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നിർദേശങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടത് അമേരിക്കയാണെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ, ഇസ്രായേലി​ സൈന്യ​ത്തെ പിൻവലിക്കൽ, തടവുകാരെ മോചിപ്പിക്കൽ എന്നിവയടങ്ങിയ പ്രമേയത്തെയാണ് പിന്തുണക്കുന്നത്. 

Related Topics

Share this story