Times Kerala

 മൂന്ന് ​സൈനിക​രെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ

 
 മൂന്ന് ​സൈനിക​രെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ
തെൽഅവീവ്: ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ. രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അറിയിച്ചു. തെക്കൻ ഗസ്സയിൽ ഇസ്രായേലിന്റെ 630ാം ബറ്റാലിയനിലെ 36, 30, 27 വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 7 മുതൽ 227 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇന്നലെ മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയതായി അറിയില്ല.

Related Topics

Share this story