ഒടുവിൽ ഇംഗ്ലണ്ടും ടിക്ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നു
Thu, 16 Mar 2023

ഏതാനും വർഷങ്ങൾ കൊണ്ട് ആളുകൾക്കിടയിൽ വമ്പൻ സ്വീകാര്യത നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ടിക്ടോക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക ഫോണുകളിൽ നിന്ന് ഉടൻ തന്നെ ടിക്ടോക്കിനെ വിലക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇത് അധികം വൈകാതെ പ്രാബല്യത്തിലാകും. ദേശീയ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇംഗ്ലണ്ട് ടിക്ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം, പൗരന്മാർക്കിടയിൽ ടിക്ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്തുകയില്ലെന്ന് ഇംഗ്ലണ്ടിന്റെ സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.