കൊടും ക്രൂരത; ഓട്ടിസം ബാധിച്ച ഒരു യുവാവിനെ അമ്മയും രണ്ടാനച്ഛനും ചേർന്ന് പൂട്ടിയിട്ടത് മാസങ്ങളോളം

കൊടും ക്രൂരത; ഓട്ടിസം ബാധിച്ച ഒരു യുവാവിനെ അമ്മയും രണ്ടാനച്ഛനും ചേർന്ന് പൂട്ടിയിട്ടത് മാസങ്ങളോളം
 ഓട്ടിസം ബാധിച്ച ഒരു യുവാവിനെ അമ്മയും രണ്ടാനച്ഛനും ചേർന്ന് പൂട്ടിയിട്ടത് മാസങ്ങളോളം. മാത്യു ലാംഗ്‍ലെ എന്ന ഇരുപത്തിരണ്ടുകാരനെയാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മരണത്തിന്‍റെ വക്കോളം എത്തിച്ചിരുന്നത്. 2019 നവംബറിനും 2020 ജൂണിനുമിടയിൽ 43 -കാരിയായ ലോർണ ഹെവിറ്റിനെയും അവളുടെ ഭർത്താവ് ക്രെയ്ഗ് ഹെവിറ്റിനെയും അവരുടെ ഷെഫീൽഡ് വസതിയിൽ മകനെ തടവിലാക്കുകയായിരുന്നു.പൊലീസ് പുറത്തുവിട്ട ഫോട്ടോയിൽ ഛർദ്ദിയും മലവും മൂടിയ മുറിയിൽ മാലിന്യങ്ങളും മലിനമായ വസ്തുക്കളും കാണാം. അങ്ങേയറ്റം പരിതാപകരമായ അവസ്ഥകൾ വെളിപ്പെടുത്തുന്ന ഒരു ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. 2020 ജൂൺ 2 -ന് മാത്യവിനെ കണ്ടെത്തുമ്പോൾ, വളരെ മോശം അവസ്ഥയിലായിരുന്നെന്നും.മുറിയിൽ  തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുകയും മാത്രമല്ല  ഗുരുതരമായി നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നതായും. നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റി പറഞ്ഞു. സംഭവത്തിൽ ഫെബ്രുവരി 18 -ന് ദമ്പതികൾക്കുള്ള ശിക്ഷ വിധിക്കും.

Share this story