Times Kerala

വാഹനങ്ങൾ കൂട്ടിയിടിച്ച് കുവൈത്തില്‍ അപകടം: പ്രവാസി മരണപ്പെട്ടു

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
കുവൈത്ത് സിറ്റി: വാഹനങ്ങൾ കൂട്ടിയിടിച്ച് കുവൈത്തില്‍ അപകടമുണ്ടായി. സംഭവത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. മരിച്ചത് 51 കാരനായ സിറിയക്കാരനാണ്. തമ്മിൽ കൂട്ടിയിടിച്ച വാഹനങ്ങളിൽ ഒരെണ്ണം മറിയുകയായിരുന്നു. വാഹനം മറിഞ്ഞത് സുലൈബിയക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിലാണ്. 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും അപകടത്തില്‍ പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് വിഭാഗത്തിലേക്ക് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം മാറ്റി. കേസ് ഫയൽ ചെയ്ത് സംഭവത്തിൽ അന്വേഷണമാരംഭിച്ചു. 

Related Topics

Share this story