ഇക്വഡോറിലെ ഭൂചലനം; മരണസംഖ്യ 13 ആയി
Sun, 19 Mar 2023

ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കൻ പെറുവിലുമുണ്ടായി. ഗ്വായാസ് മേഖലയിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. ക്യൂൻക പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്ന് വീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്ന് പേർ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.