ഹാസ്യതാരം ബോബ് സഗെറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

 ഹാസ്യതാരം ബോബ് സഗെറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി  
 മയാമി: 1980- 90കളിലും അമേരിക്കയിൽ ഏറെ ജനപ്രീതി നേടിയ ‘ഫുൾ ഹൗസ്’ ടെലിവിഷൻ സീരീസ് താരവും ഹാസ്യനടനുമായ ബോബ് സഗെറ്റിയെ മരിച്ചനിലയിൽ കണ്ടെത്തി. ഫ്‌ളോറിഡയിലെ ഹോട്ടൽമുറിയിലാണ് 65 കാരനായ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണകാരണം വ്യക്തമല്ല. മരിക്കുന്നതിന്റെ തലേദിവസം ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. 1956-ൽ ഫിലാഡൽഫിയയിലാണ് ബോബിന്റെ ജനനം. മൂന്നു മക്കളുണ്ട്. രണ്ടാംഭാര്യ കെല്ലി റിസ്സോയ്ക്കൊപ്പമായിരുന്നു താമസം. എട്ടു സീസണുകളിലായാണ് ‘ഫുൾ ഹൗസ്’ സീരീസ് സംപ്രേഷണം ചെയ്തിരുന്നത്.

Share this story