ദക്ഷിണാഫ്രിക്കയിൽ കോളറ പടരുന്നു; 15 പേർ മരിച്ചു
May 24, 2023, 19:18 IST

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഗുവാത്തെംഗ് പ്രവിശ്യയിൽ കോളറ ബാധിച്ച് 15 പേർ മരിച്ചു. 41 പേർ കോളറ ബാധിച്ച് ചികിത്സയിലാണെന്നും നൂറിലേറെ പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
ഷ്വാനെ പട്ടണത്തിന് സമീപത്തുള്ള ഹമ്മാൻസ്ക്രാൽ മേഖലയിലാണ് രോഗം പടർന്നുപിടിച്ചത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന മേഖലയായ ഇവിടെ മാത്രം 34 പേരാണ് കോളറ ബാധിച്ച് ചികിത്സയിലുള്ളത്. സുരക്ഷയുടെ ഭാഗമായി പൊതുടാപ്പുകളിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് ഹമ്മാൻസ്ക്രാൽ മേഖലയിലുള്ളവർക്ക് സർക്കാർ മുന്നറിയിപ്പ് നാക്കിയിട്ടുണ്ട്.
