യുഎഇയിൽ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
Sat, 18 Mar 2023

ദുബായ്: യുഎഇയിൽ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ആകാശം മേഘാവൃതമാകും. ഇന്നലെ രാത്രി ദുബായിലടക്കം രാജ്യത്ത് പലയിടങ്ങളിലും തണുത്ത കാറ്റ് വീശിയിരുന്നു. ആകാശം ഇന്ന് ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേയ്ക്കും മെർക്കുറി ഉയരും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫ്, ഒമാൻ സമുദ്രം എന്നിവിടങ്ങളിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്.