ട്രംപിന് വെല്ലുവിളി; യുഎസ് പ്രസിഡന്റാകാന്‍ റോണ്‍ ഡിസാന്റിസ്
Thu, 25 May 2023

വാഷിംഗ്ടണ്‍: 2024 യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറിയില്‍ മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. ഇലോണ്‍ മസ്കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്റിസ് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്രംപ് ജൂനിയര്‍ എന്നറിയപ്പെടുന്ന റോണ്‍ ഡിസാന്റിസ് ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ട്രംപിന്റെ പിന്‍ഗാമി എന്ന നിലയില്‍ തന്നെയാകും തന്റെ പ്രചാരണമെന്ന സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുഎന്നിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി, അര്‍ക്കന്‍സോ ഗവര്‍ണര്‍ അസ ഹച്ചിന്‍സണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എന്നിവര്‍ നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.