Times Kerala

 ഫ്രാ​ൻ​സി​ൽ കാ​റി​ന് നേ​ർ​ക്ക് വെ​ടി​വ​യ്പ്; മൂ​ന്ന് മരണം 

 
gun shoot
 പാ​രി​സ്: ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ മാ​ർ​സെ പ​ട്ട​ണ​ത്തി​ൽ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചതെന്നാണ് സൂചന. ന​ഗ​ര​ത്തി​ലെ ഒ​രു നി​ശാ​ക്ല​ബി​ൽ നി​ന്ന് പാ​ർ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ഞ്ചം​ഗ​സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.  കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ യാ​തൊ​രു പ​രി​ക്കു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ടി​വ​യ്പ്പി​ന് ശേ​ഷം അ​ക്ര​മി​സം​ഘം സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story