Times Kerala

”സ്വകാര്യ സംഭാഷണത്തിനിടെ ബൈഡന്‍ നെതന്യാഹുവിനെ തെറിവിളിച്ചു”; റിപ്പോര്‍ട്ട് തള്ളി വൈറ്റ്‌ഹൗസ്

 
”സ്വകാര്യ സംഭാഷണത്തിനിടെ ബൈഡന്‍ നെതന്യാഹുവിനെ തെറിവിളിച്ചു”; റിപ്പോര്‍ട്ട് തള്ളി വൈറ്റ്‌ഹൗസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെപ്പറ്റിയുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണത്തിനിടയിലാണ് ബൈഡന്‍ നിലവിട്ട്  സംസാരിച്ചതെന്നാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുന്നതിനിടയില്‍ നെതന്യാഹു കൂടുതല്‍ പ്രശ്‌നങ്ങല്‍ നിലവിട്ട് സങ്കീര്‍ണമാക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് നെതന്യാഹുവിനെ അഭിസംബോധന ചെയ്‌തെന്നാണ് ലഭ്യമാകുന്ന വിവരം.

ഗാസയിലെ ക്രൂരതകള്‍ അതിരുവിട്ടെന്നും അതവസാനിപ്പിക്കണമെന്നുമുള്ള നിലപാടിലാണ് ബൈഡനെന്ന് എന്‍ബിസി ചില ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മാത്രമല്ല വൈറ്റ് ഹൗസിന്റെ ഭാഗത്തു നിന്നും ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം കൂടുതലാണ്. അതേസമയം ബൈഡന്‍ നെതന്യാഹുവിനെ അപമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്.

Related Topics

Share this story