Times Kerala

 മോ​ശം കാ​ലാ​വ​സ്ഥ; ഒ​മാ​നി​ൽ ഇ​ന്ന് പൊ​തു അ​വ​ധി

 
 മോ​ശം കാ​ലാ​വ​സ്ഥ; ഒ​മാ​നി​ൽ ഇ​ന്ന് പൊ​തു അ​വ​ധി
മസ്കറ്റ്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​മാ​നി​ൽ തി​ങ്ക​ളാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​നി​ലെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​മാ​ണ് പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഒ​മാ​നി​ൽ ന്യൂ​ന​മ​ര്‍​ദം ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. ബു​ധ​നാ​ഴ്ച​വ​രേ ഇ​ത് തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.  മോ​ശം കാ​ലാ​വ​സ്ഥ​യെ​ തു​ട​ർ​ന്ന് ഒ​മാ​നി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​ര​ത്തേ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ നി​ർ​ത്തി വെ​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച സ്കൂ​ളു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.


 കാ​ലാ​വ​സ്ഥാ അ​റി​യി​പ്പു​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Topics

Share this story