നോര്‍വേയില്‍ അമ്ബുംവില്ലും കൊണ്ട് ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

attack norva
ഒസ്ലോ: നോര്‍വേയില്‍ അമ്ബുംവില്ലും കൊണ്ട് ആക്രമണം.അഞ്ചു പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.കൂടാതെ  പോലീസുകാരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.സഭവവുമായി ബന്ധപ്പെട്ട്  മുപ്പത്തിയേഴ് വയസ്സുള്ള ഡാനിഷ് പൗരനെ പോലീസ് അറസ്റ്റു ചെയ്‌തെന്നാണ് വിവരം.കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായാണ് ആക്രമണം നടന്നത്.അതെസമയം ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പോലീസ് പറഞ്ഞു. ഒരു കയ്യില്‍ വില്ലും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ അമ്ബുമായാണ് അക്രമി എത്തിയത്. ആളുകള്‍ ജീവനുംകൊണ്ട് ഓടുന്നതാണു കണ്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.  

Share this story