Times Kerala

തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടത് 13 പേർ 

 
ഗസ്സ മുനമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 21 ആയി

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ സേന. യു.എൻ സ്‌കൂളുകളിലടക്കമാണ് വ്യോമാക്രമണം ഉണ്ടായത്. ഇന്ന് മധ്യ, തെക്കൻ ഗസ്സയിൽ 13 പേരാണ് കൊല്ലപ്പെട്ടത്. കരയുദ്ധത്തിനിടെ രണ്ട് ഇസ്രായേലി സൈനികരെ കൂടി ഹമാസ് സൈന്യം വധിച്ചു. 

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയിലും എത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ അഡ്രിയെന്ന വാട്സൺ. ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story