Times Kerala

കച്ചത്തീവ് ദ്വീപ് വിഷയം ബിജെപി പ്രചാരണായുധമാക്കുന്നതിനിടെ, പ്രതികരണവുമായി ശ്രീലങ്ക

 
കച്ചത്തീവ് ദ്വീപ് വിഷയം ബിജെപി പ്രചാരണായുധമാക്കുന്നതിനിടെ, പ്രതികരണവുമായി ശ്രീലങ്ക
കച്ചത്തീവ് ദ്വീപ് വിഷയം ബിജെപി പ്രചാരണായുധമാക്കുന്നതിനിടെ, പ്രതികരണവുമായി ശ്രീലങ്ക. ലങ്കയുടെ ഭാഗമാണ് കച്ചത്തീവെന്നും  ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകുമെന്നും മന്ത്രി ജീവൻ തൊണ്ടെമാൻ. കച്ചത്തീവ് ചർച്ചയാക്കാനുള്ള ബിജെപിയുടെ നീക്കം, തിരിച്ചടിയാകുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറിമാർ പറയുന്നു. 

കച്ചത്തീവ് വിഷയം തമിഴ്‌നാട്ടിൽ കാര്യമായി ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം. എല്ലായിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് പിന്നാലെ ബിജെപിയുടെ എല്ലാ നേതാക്കളും കച്ചത്തീവ് വിഷയം ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയുടെ പ്രതികരണം വന്നത്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് കച്ചത്തീവ് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ബിജെപി പറയുന്നത്. 

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു ഇടപെടലും ഇന്ത്യ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇടപെട്ടാൽ മറുപടി നൽകാമെന്ന് ശ്രീലങ്കൻ മന്ത്രി ജീവൻ തെണ്ടെമാൻ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സൗഹാർദ്ദത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. 

Related Topics

Share this story