പുടിനെതിരായ അറസ്റ്റ് വാറന്റ്: ശക്തമായ താക്കീതെന്ന് ജോ ബൈഡൻ
Sat, 18 Mar 2023

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടി നീതിയുക്തമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുടിനെതിരായ അറസ്റ്റ് വാറന്റ് ന്യായമായ നടപടിയാണ്. ഇത് വളരെ ശക്തമായ താക്കീതാണെന്നും ബൈഡൻ പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് യുക്രയ്ൻ യുദ്ധക്കുറ്റത്തിന്റെ പേരിൽ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. യുക്രെയ്നിൽ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ വാറന്റ്. റഷ്യൻ ഫെഡറേഷനിലെ ബാലാവകാശ കമ്മീഷണർ മരിയ അലെസേയേവ്നയ്ക്കെതിരേയും ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.