Times Kerala

സന്നദ്ധ പ്രവർത്തകരുടെ മരണത്തിൽ ഇസ്രയേലിനെ വിമർശിച്ച് സഖ്യ കക്ഷികൾ

 
ഇസ്രായേൽ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ന്‍റെ ഏ​​​ഴു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​തി​​ഷേ​​ധം ശ​​​ക്തം. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ യു.​​​എ​​​സും ബ്രി​​​ട്ട​​​നും ഇസ്രായേലിനെ വിമർശിച്ചത് വളരെ കാഠിന്യമേറിയ വാക്കുകളിൽ തന്നെയാണ്. യു.​​​എ​​​സ്. പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ്രതികരിച്ചത് ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യ ഈ സം​​​ഭ​​​വ​​​ത്തി​​​ൽ താ​​​ൻ അ​​​ത്യ​​​ധി​​​കം ക്ഷു​​​ഭി​​​തനാണെന്നാണ്. ഇസ്രായേൽ ഗാ​​​സ​​​യി​​​ലെ സ​​​ന്ന​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു വേ​​​ണ്ടതൊന്നും ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നും ബൈ​​​ഡ​​​ൻ ആ​​​രോപണമുന്നയിച്ചു. ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടയ്ക്ക് ആ​​​ദ്യ​​​മാ​​​യി ഇസ്രായേൽ അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തുകയും വി​​​ശ​​​ദീ​​​ക​​​ര​​​ണം ആരായുകയും ചെയ്തു.  

Related Topics

Share this story