Times Kerala

 ഓസ്കറിൽ പുതിയൊരു അവാർഡുകൂടി ഉൾപ്പെടുത്തി അക്കാദമി

 
ഓസ്കറിൽ പുതിയൊരു അവാർഡുകൂടി ഉൾപ്പെടുത്തി അക്കാദമി
 ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കറിൽ ഇനി പുതിയൊരു അവാർഡ് വിഭാഗംകൂടി. 2025 മുതൽ മികച്ച കാസ്റ്റിങ് ഡയറക്ടർക്കുകൂടി പുരസ്കാരം സമ്മാനിക്കാൻ ഓസ്കർ ഭരണസമിതി തീരുമാനിച്ചു. ചലച്ചിത്ര നിർമാണത്തിൽ, അഭിനേതാക്കളെ തിരഞ്ഞെടുക്കുകയും മറ്റും ചെയ്യുന്ന ‘കാസ്റ്റിങ്’ ഏറെ നിർണായകമാണെന്ന് സമിതി വിലയിരുത്തി. ഏറെക്കാലമായി ഇതിനായുള്ള നിർദേശങ്ങൾ സമിതിയുടെ മുമ്പാകെയുണ്ടായിരുന്നു. ഓസ്‌കര്‍ അവാര്‍ഡുകളില്‍ ‘കാസ്റ്റിങ്’ കൂട്ടി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ അക്കാദമി സി.ഇ.ഒ ബില്‍ ക്രാമറും പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ചലച്ചിത്രനിര്‍മ്മാണത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ പ്രധാന പങ്കുവഹിക്കുന്നു, അതിനാലാണ് പുതിയ തീരുമാന’മെന്ന് സംഘാടകര്‍ അറിയിച്ചു.  

Related Topics

Share this story