Times Kerala

 ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ അക്രമിയെ കൊന്ന യുവതിക്ക് ആറു വർഷം തടവ്

 
rape

മെക്സികോ സിറ്റി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ യുവതിക്ക് ആറു വർഷം തടവ്.  2021ലെ സംഭവത്തിലാണ്  23-കാരിക്ക് മെക്സികോ സ്റ്റേറ്റ് കോടതി തടവ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 13 ലക്ഷത്തിലേറെ രൂപയും നൽകണമെന്നും കോടതി ഉത്തരവിട്ടു. യുവതി ബലാത്സംഗത്തിനിരയായതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
അന്ന് ചെയ്തതിൽ ഖേദിക്കുന്നു, പക്ഷേ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അയാൾ എന്നെ കൊലപ്പെടുത്തുമായിരുന്നു -യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ മാധ്യമങ്ങൾക്കും പിന്തുണക്കുന്ന ആക്ടിവിസ്റ്റുകൾക്കും സംഘനടകൾക്കും 23-കാരി അനുവാദം നൽകിയിരുന്നു.

രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും, അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ മെക്സിക്കോ പരാജയപ്പെടുന്നതിനെക്കുറിച്ചും വലിയ ചർച്ചയാണ് ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്നിരുന്നത്.  കോടതി നടപടികൾക്കെതിരെ ഫെമിനിസ്റ്റ് സംഘടനകളുടെ പ്രതിഷേധം ഉയർന്നിരുന്നു.  

Related Topics

Share this story