പിറന്നാൾ ദിവസം അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചു
May 26, 2023, 12:59 IST

പിറന്നാൾ ദിവസം അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ച സ്ത്രീ മകന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് മരിച്ചു. ബ്രസീലിലാണ് സംഭവം നടന്നത്. ലിൻഡാസി വിഗാസ് ബാറ്റിസ്റ്റ ഡി കാർവാലോ എന്ന സ്ത്രീയാണ് ചോക്ലേറ്റ് കഴിച്ച് മരിച്ചത്.
കുറച്ച് പൂക്കളും ഒപ്പം ചോക്ലേറ്റുമായിരുന്നു സമ്മാനമായി അയച്ച് നൽകിയത്. അതിൽ നിന്നും ചോക്ലേറ്റ് കഴിച്ചയുടനെ അവൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുടുംബം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ മകനും ചോക്ലേറ്റ് കഴിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അരുചി അനുഭവപ്പെട്ടതിനെ തുടർന്ന് തുപ്പിക്കളഞ്ഞു.

യുവതിക്ക് വിഷം കലർന്ന ചോക്ലേറ്റ് അയച്ച അജ്ഞാതനാര് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.