മൂന്നു വയസുകാരി അബദ്ധത്തിൽ വെടിവച്ചു; സഹോദരി മരിച്ചു
Wed, 15 Mar 2023

വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ മൂന്ന് വയസുകാരിയായ കുട്ടി അബദ്ധത്തില്‍ നാലു വയസുകാരിയായ സഹോദരിയെ വെടിവച്ച് കൊന്നു. ടെക്സസിലെ ഹൂസ്റ്റണിലാണ് സംഭവം നടന്നത്. ശബ്ദം കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോള്‍ നാലു വയസുകാരി അനക്കമില്ലാതെ കിടക്കുകയായിരുന്നു. സംഭവസമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയില്‍ രണ്ട് കുട്ടികളും കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂന്നുവയസുകാരി വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.