Times Kerala

ദുബായിൽ ഭിന്നശേഷിക്കാരനായി അഭിനയിച്ച്​ യാചന നടത്തിയിരുന്നയാൾ അറസ്റ്റിൽ

 
ദുബായിൽ ഭിന്നശേഷിക്കാരനായി അഭിനയിച്ച്​ യാചന നടത്തിയിരുന്നയാൾ അറസ്റ്റിൽ
ദുബായിൽ ഭിന്നശേഷിക്കാരനായി അഭിനയിച്ച്​ യാചന നടത്തിയിരുന്നയാൾ അറസ്റ്റിൽ. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ്​ ദുബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. കൃത്രിമമായി നിർമിച്ച കാലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. സന്ദർശക വിസയിലാണ്​ ഇയാൾ ദുബൈയിലെത്തിയത്​. ഇയാളെ പബ്ലിക്​ ​പ്രോസിക്യൂഷന്​ കൈമാറി. റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ദുബൈ പൊലീസ്​ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്​. 

Related Topics

Share this story