സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

aarres
 റിയാദ്: സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരിചയപ്പെടുത്തി. വെള്ളിയാഴ്ച്ച  പരാജയപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി രാജ്യത്തേക്ക് കടത്താനായി  ശ്രമിച്ചത്. രണ്ട് കണ്ടെയ്‍നറുകളിലായിട്ടാണ്  ഇവ എത്തിച്ചത്.കസ്റ്റംസ് അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. ഇവരുടെ തുടര്‍ നടപടികള്‍ക്കായി കേസ് കോടതിയിലേക്ക് കൈമാറി. 

Share this story