Times Kerala

കാറപകടം; മാരത്തണ്‍ ലോക റെക്കോഡ് താരം കെല്‍വിന്‍ കിപ്റ്റം മരിച്ചു

 
കാറപകടം; മാരത്തണ്‍ ലോക റെക്കോഡ് താരം കെല്‍വിന്‍ കിപ്റ്റം മരിച്ചു

നയ്‌റോബി (കെനിയ): മാരത്തണില്‍ ലോക റെക്കോഡ് സ്വന്തമാക്കിയ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കപ്റ്റഗട്ടില്‍നിന്ന് എല്‍ഡോറെറ്റിലേക്ക് കാറിൽ പോകുന്നതിനിടെയാണ് സംഭവം. കെൽവിൻ ആണ് കാറോടിച്ചത്. അപകടത്തില്‍ കെല്‍വിന്റെ റുവാണ്‍ഡന്‍ കോച്ച് ജെര്‍വയ്‌സ് ഹകിസിമാനയും മരിച്ചതായി പോലീസ് വ്യക്തമാക്കി. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

കപ്റ്റഗട്ടില്‍നിന്ന് എല്‍ദോററ്റിലേക്ക് പോവുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നെന്നും രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നും പോലീസ് വ്യക്തമാക്കി. സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് കമാന്‍ഡര്‍ വ്യക്തമാക്കി.

Related Topics

Share this story