40 മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു
Fri, 26 May 2023

നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്.
ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ ഉപയോഗിച്ച് മുതല വയോധികനെ കൂട്ടിലേക്ക് വലിച്ചിടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി. വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങുകയും ചെയ്തു.