Times Kerala

യു​ക്രെ​യ്നി​ലെ നാ​ല് മേ​ഖ​ല​ക​ളി​​ലെ ഹി​ത​പ​രി​ശോ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും

 
യു​ക്രെ​യ്നി​ലെ നാ​ല് മേ​ഖ​ല​ക​ളി​​ലെ ഹി​ത​പ​രി​ശോ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും
  കീ​വ്: റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യാ അ​നു​കൂ​ല നി​ല​പാ​ട് അ​റി​യാ​ൻ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തും. ലു​ഹാ​ൻ​സ്ക്, ഡൊ​ണെ​റ്റ്സ്ക്, ഖേ​ഴ്സ​ൻ, സാ​പോ​റീ​ഷ്യ പ്ര​ദേ​ശ​ങ്ങ​ൾ റ​ഷ്യ​യി​ൽ ചേ​ര​ണോ എ​ന്ന് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കുന്നതാണ് ഹിതപരിശോധന. അതേസമയം, പ്ര​ദേ​ശ​ങ്ങ​ൾ റ​ഷ്യ​ൻ സൈന്യത്തിന്റെ അ​ധീ​ന​തി​യ​ലാ​യ​തി​നാ​ലും സു​താ​ര്യ​ത ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ലും വോ​ട്ടെ​ടു​പ്പി​ൽ റ​ഷ്യ​യു​ടെ വി​ജ​യം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെയാണ് ഹി​ത​പ​രി​ശോ​ധ​ന. എന്നാൽ റ​ഷ്യ​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​ന​മു​ണ്ട്. അ​ധി​നി​വേ​ശ ശ്ര​മ​ങ്ങ​ൾ​ക്ക് യു​ക്രെ​യ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യ​തും ആ​ഗോ​ള ത​ള​ത്തി​ൽ പ്ര​തിഛാ​യ മോ​ശ​മാ​യ​തു​മാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി മു​ഖം​മി​നു​ക്കാ​നു​ള്ള റ​ഷ്യ​ൻ നീ​ക്ക​ത്തി​ന് പ്രേ​ര​ണ​യാ​യ​ത്.

Related Topics

Share this story