'ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ'; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക്

tumb
 വാഷിം​ഗ്ടൺ:പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണമായിരുന്നു ഡൊണാൾഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങൾ വിലക്കാൻ കാരണം. എന്നാലിപ്പോഴിതാ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നു  ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായാണ് ഇലോൺ മസ്ക് തന്നെ സ്വയം വാഴ്ത്തുന്നത്. ഇത് തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ ഹാന്റിൽ തിരികെ നൽകാനുള്ള തീരുമാനമെടുക്കാൻ കാരണവും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ഘട്ടം മുതൽ ട്രംപിന് ട്വിറ്റർ ഹാന്റിൽ മടക്കിക്കിട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Share this story