ഖാട്ട്​ മയക്ക്​ മരുന്നുമായി മൂന്ന്​ വിദേശികൾ പിടിയിൽ

ഖാട്ട്​ മയക്ക്​ മരുന്നുമായി മൂന്ന്​ വിദേശികൾ പിടിയിൽ
മസ്കത്ത്​: രാജ്യത്തേക്ക്​ വലിയ അളവിൽ മയക്കുമാരുന്നുമാ​യെത്തിയ മൂന്ന്​ വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ്​ അറബ്​ വംശരായ ആളുകളെ പിടികൂടിയത്​. ബോട്ടിലൂടെ എത്തിയ ഇവരിൽനിന്ന്​ 1,026 പാകറ്റ്​ ഖാട്ട്​ മയക്ക്​ മരുന്ന്​ പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

Share this story