പ്രവാസിയെ കമ്പനിയുടെ താമസ സ്ഥലത്ത് പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മാനേജര്‍ക്ക് ശിക്ഷ വിധിച്ചു

news
 ദുബൈ: പ്രവാസിയെ കമ്പനിയുടെ താമസ സ്ഥലത്ത് പൂട്ടിയിട്ട സംഭവം. മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദുബൈ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കമ്പനിക്ക് നല്‍കാനുള്ള ഒന്നര ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടായിരുന്നു പ്രവാസിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‍തത്. പണം തരാന്‍ വൈകിയത് കൊണ്ടാണ് പൂട്ടിയിട്ടതെന്നാണ്  പ്രതികളിലൊരാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.പ്രതികള്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനുമാണ് ദുബൈ അപ്പീല്‍ കോടതി വിധിച്ചത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. മര്‍ദനമേറ്റ പ്രവാസിയുടെ ഒരു സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. 

Share this story