ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ വൈറലാകുന്നു

 ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ വൈറലാകുന്നു

 ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ വൈറലാകുന്നു. ദേഹമാസകലം തീ കത്തിച്ച് ചെറുക്കനും പെണ്ണും നടക്കുന്നു. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.പ്രൊഫഷണൽ സ്റ്റണ്ട് മാസ്റ്റർ മാരായ ഗേബ് ജെസ്സോപ്പും അംബിർ ബാംബിറുമാണ് തങ്ങളുടെ കല്യാണത്തിൽ ഒരു വെറൈറ്റി വീഡിയോ ഷൂട്ട് നടത്തിയത്.  ആദ്യം പൂച്ചെണ്ടിൽ കൊളുത്തിയ തീ പതിയെ വസ്ത്രങ്ങളിലേക്ക് പടർന്ന് കയറുന്നു.പിന്നാലെ തീ ആളിക്കത്തുകയാണ്. നിലത്ത് തീ കത്താതിരിക്കാനായി ഫയർ എസ്റ്റിംഗ്വഷർ ഉപയോഗിച്ച് പുറകെ ആളുകൾ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കൻറുകൾ മാത്രമാണ് വീഡിയോുള്ളത്.  വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ റസ് പവൽ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടിട്ടുണ്ട്.

Share this story